ഇന്ന് 75-ാം വാർഷികം ആചരിക്കുമ്പോൾ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ്.
ഇതുവരെ കുറ്റം കണ്ടെത്താൻ ഇഡിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെ നിർണ്ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയിൽ ഭരണഘടന എനിക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് - തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു
കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. അതേസമയം, ഇ ഡിയുടേത് രാഷ്ട്രീയ നാടകമാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഏകദേശം ഒരുവര്‍ഷത്തെ പഴക്കമുണ്ട്. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്
ഈ വർദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാർഗ്ഗമായി മാറി. ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും.
എന്നാൽ എൽഐസിയുടെ വിൽപ്പന ഇത്തരമൊരു ഗണത്തിൽപ്പെടുത്താനാവില്ല. കാരണം സർക്കാർ എൽഐസിയുടെ ഉടമസ്ഥൻ അല്ല. ട്രസ്റ്റി മാത്രമാണ്. അതുകൊണ്ട് പുതിയതായി ഓഹരി ഇറക്കി എൽഐസിക്ക് പുതിയ ഉടമസ്ഥന്മാരെ സൃഷ്ടിക്കാൻ സർക്കാരിന് അവകാശമില്ല.
ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ട പരിശീലനവേളയിൽ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഭാഗം വിവാദമായപ്പോള്‍ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ താന്‍ ആദ്യം വിളിച്ചത് കുഞ്ഞാലിക്കുട്ടിയെയായിരുന്നുവെന്നും ഐസക് ഓര്‍ക്കുന്നു.
ഇത്തരം പ്ലോട്ടുകള്‍ക്ക് അനുമതി കൊടുത്തവരുടെ തലച്ചോറിന് കേരളവും തമിഴ്‌നാടും അവതരിപ്പിക്കാനിരുന്ന പ്ലോട്ടുകളുടെ ആശയം ഉള്‍ക്കൊളളാന്‍ കഴിയില്ല- തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ബ്രിട്ടീഷുകാർക്കെതിരായി ആദ്യമായി ഒരു സായുധ കലാപത്തിന് നേതൃത്വം നൽകിയത് കുഞ്ഞഹമ്മദ് ഹാജിയാണ്. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിർബന്ധിത മതപരിവർത്തനത്തിന് എതിരായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത മതംമാറ്റം ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് ചരിത്രം പഠിച്ചവര്‍ക്ക് മനസിലാകും. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതതീവ്രവാദിയാക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളുടെ അജണ്ടയാണ് നടപ്പാന്‍ ശ്രമിക്കുന്നത്.
ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. രാജ്യസ്‌നേഹികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച എല്ലാ അടവുകളും മുറതെറ്റാതെ നരേന്ദ്രമോദിയും അനുവര്‍ത്തിക്കുന്നുണ്ട്.
ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറിയതിനെക്കുറിച്ചും പിന്നീട് രക്തസാക്ഷികളെ അധിക്ഷേപിച്ചു സംസാരിച്ചതിനെ കുറിച്ചും പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം
ഈ സര്‍ക്കാര്‍ വികസനത്തിന്‍റെ കാര്യത്തില്‍ കൈ അയച്ച് സഹായിച്ചിട്ടുണ്ട്. ഒരു പക്ഷെ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വികസനം നല്‍കിയ മണ്ഡലം വടക്കാഞ്ചേരിയാണ്
അതുകൊണ്ട് എന്റെ പേരും ചിത്രവും പാർടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നു. അത്തരം കളികളൊന്നും വെച്ചുപൊറുപ്പിക്കുന്ന പാർടിയല്ല സിപിഐഎം.
ഒറ്റനോട്ടത്തിൽ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഇതിലൊരു വെല്ലുവിളിയുണ്ട്. ജയിപ്പിച്ചു ഭരണം തന്നില്ലെങ്കിൽ ബിജെപിയായിക്കളയുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് അവരുടെ ഉള്ളിലിരുപ്പ്